Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabari Rail Project

എ​യിം​സും ശ​ബ​രി റെ​യി​ല്‍ പ​ദ്ധ​തി​യും യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണം; കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ധ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന എ​യിം​സും ശ​ബ​രി റെ​യി​ല്‍ പ​ദ്ധ​തി​യും യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. കേ​ന്ദ്ര ബ​ജ​റ്റി​ന് മു​ന്നോ​ടി​യാ​യു​ള്ള പ്രീ ​ബ​ജ​റ്റ് യോ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ അ​റി​യി​ക്കു​മെ​ന്ന് ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന ധ​ന മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു.

റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല കൂ​ട്ടു​ന്ന കാ​ര്യ​വും ച​ർ​ച്ച ചെ​യ്യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. പ​ല​പ്പോ​ഴാ​യി വെ​ട്ടി​ക്കു​റ​ച്ച 21000 കോ​ടി രൂ​പ പ്ര​ത്യേ​ക പാ​ക്കേ​ജാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടും. വി​ഴി​ഞ്ഞ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ അ​നു​വ​ദി​ക്ക​ണം.

എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളെ​യും ഒ​രു​പോ​ലെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന​താ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം. ക​ഴി​ഞ്ഞ​ത​വ​ണ ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളെ കൂ​ടു​ത​ലാ​യി പ​രി​ഗ​ണി​ച്ചു. സ​മീ​പ​കാ​ല​ത്ത് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ പ​ല പ​ദ്ധ​തി​ക​ളും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ധി​ക സാ​മ്പ​ത്തി​ക ഭാ​രം ഏ​ൽ​പ്പി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Latest News

Corehub Up